 
ചെർപ്പുളശ്ശേരി: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷപ്പൊലിമയില്ലാതെ പുത്തനാൽക്കൽ പൂരം ആഘോഷിച്ചു. ചടങ്ങ് മാത്രമായാണ് ഉത്സവം നടത്തിയത്. രാവിലെ ശിങ്കാരി മേളവും വൈകിട്ട് ക്ഷേത്ര മുറ്റത്ത് പാണ്ടമേളത്തോടെ ഒരാനയെ പങ്കെടുപ്പിച്ച് എഴുന്നള്ളിപ്പും രാത്രി ഇരട്ടത്തായമ്പകയും അരങ്ങേറി.
ഇന്ന് കാള വേലയും ചടങ്ങ് മാത്രമായി നടത്തും. മോഴിക്കുന്നത്ത് മനയിൽ നിന്നുള്ള ഒരു കാളയെ മാത്രം എഴുന്നളളിപ്പിക്കും. നഗര പ്രദക്ഷിണമായുള്ള കാള വരവുണ്ടാകില്ല. വൈകിട്ട് 6.30ന് ഇരട്ടത്തായമ്പക, രാത്രി 9.30ന് തായമ്പക, 10.30ന് പാനപിടുത്തം എന്നിവ നടക്കും.
നാളെ താലപ്പൊലിയും ചടങ്ങായി നടത്തും. വൈകിട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടയോടെ എഴുന്നള്ളിപ്പുണ്ടാകും.