
പാലക്കാട്: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാൻ സമര സമിതി തീരുമാനം. സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരും.
പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആശുപത്രിയിൽ നിന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപ്പന്തലിലെത്തി നിരാഹാരം തുടർന്നു. കൂടുതൽ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെ പിന്തുണയോടെ സമരം ശക്തമാക്കി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് സമിതി രക്ഷാധികാരി സി.ആർ.നീലകണ്ഠൻ പറഞ്ഞു.