mkd

പൊലീസ് സബ് ഡിവിഷൻ രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി

മണ്ണാർക്കാട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പൊലീസ് സബ് ഡിവിഷൻ എന്ന മലയോര മേഖലയുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. ഇതനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ പൊലീസ് സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതുതായനുവദിച്ച 25 സബ് ഡിവിഷനുകളിലാണ് മണ്ണാർക്കാടും ഇടം പിടിച്ചത്.

നിലവിൽ ഷൊർണൂർ സബ് ഡിവിഷന് കീഴിലാണ് മേഖലയിലെ സ്റ്റേഷനുകൾ വരുന്നത്. ഷൊർണൂർ ഡിവൈ.എസ്.പി ഓഫീസ് വിഭജിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ചെർപ്പുളശേരി, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, നാട്ടുകൽ, കല്ലടിക്കോട് സ്റ്റേഷനുകൾ ഉൾപ്പെടുത്തി മണ്ണാർക്കാട് സബ് ഡിവിഷൻ ആരംഭിക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു.

ഇനി ഓടേണ്ട ഷൊർണൂർക്ക്...
മലയോര മേഖലകളിലുള്ളവർക്ക് നിലവിൽ ഷൊർണൂരിലെ ഡിവൈ.സ്.പി ഓഫീസിലെത്തണമെങ്കിൽ കുറഞ്ഞത് നാല് ബസുകളെങ്കിലും കയറിയിറങ്ങി മണിക്കൂറുകൾ യാത്ര ചെയ്യണം. മൈക്ക് പെർമിഷന് പോലും ഒരു ദിവസം മുഴുവൻ കളഞ്ഞ് ഇത്രയേറെ പ്രയാസമനുഭവിച്ച് യാത്ര ചെയ്ത് വേണം കാര്യം സാധിക്കാൻ. മണ്ണാർക്കാട് സബ് ഡിവിഷൻ യാഥാർത്ഥ്യമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.