
ജില്ലയിലെ 89,895 കുടുംബങ്ങൾക്ക് പ്രയോജനം
നാലുമാസത്തിനിടെ 30,000 കണക്ഷൻ നൽകി
പാലക്കാട്: ഗ്രാമീണ മേഖലിലെ എല്ലാ കുടുംബങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുടിവെള്ളം ലഭ്യമാക്കുന്ന ജൽ ജീവൻ മിഷന്റെ ഒന്നാംഘട്ടം മാർച്ചിൽ പൂർത്തിയാകും.
ഒക്ടോബറിൽ പദ്ധതി പ്രവർത്തനം ആരംഭിച്ച് നാലുമാസം പിന്നിടുമ്പോൾ 30,000 കണക്ഷൻ നൽകി. പഞ്ചായത്തുകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഒന്നാംഘട്ടത്തിൽ 51 പഞ്ചായത്തിലായി 89,895 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകും. 195 കോടിയുടെ പ്രവർത്തനമാണ് നടക്കുന്നത്. ചെലവിന്റെ 45% കേന്ദ്രവും 30% സംസ്ഥാന സർക്കാരും 15% തദ്ദേശ സ്ഥാപനവും 10% ഗുണഭോക്താവും വഹിക്കും.
രണ്ടാംഘട്ടം 1,60,000 കണക്ഷൻ
രണ്ടാംഘട്ട ടെണ്ടർ പുരോഗമിക്കുകയാണ്. 30 പഞ്ചായത്തിൽ 1,60,000 വീടുകൾക്ക് കണക്ഷൻ നൽകും. ഇതിന് 731 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2024ൽ പദ്ധതി പൂർത്തിയാകുമ്പോൾ 88 പഞ്ചായത്തിൽ 4,20,000 കുടുംബങ്ങൾക്ക് കണക്ഷൻ ലഭിക്കും.
-ആർ.ജയചന്ദ്രൻ, സൂപ്രണ്ടിംഗ് എൻജിനീയർ, വാട്ടർ അതോറിറ്റി.