 
കൊല്ലങ്കോട്: കൊല്ലങ്കോട് അഗ്നിശമന സേന യൂണിറ്റിന് മന്ത്രിസഭ യോഗത്തിൽ അംഗീകാരമായി. നാലുപതിറ്റാണ്ടായി ഇവിടെ ഫയര്‍ സ്റ്റേഷൻ വേണമെന്ന ആവശ്യമാണ് ഇതോടെ പൂർത്തീകരിക്കപ്പെടുന്നത്. കൊല്ലങ്കോട് സബ് ട്രഷറിയുടെ ഭാഗമായുള്ള 50 സെന്റ് സ്ഥലം പദ്ധതിക്കായി കൈമാറിയിരുന്നു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.20 കോടി ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
മലയോര മേഖലയിൽ തീപിടിത്തവും അപകടങ്ങളും നടന്നാൽ നിലവിൽ ചിറ്റൂർ, ആലത്തൂർ ഭാഗത്ത് നിന്നുവേണം അഗ്നിശമന സേനയെത്തിച്ചേരാൻ. ഊട്ടറ ലെവൽ ക്രോസിലെ ഗതാഗതക്കുരുക്കിൽപ്പെടുന്ന ഫയർ എൻജിനുകൾ തക്ക സമയത്ത് സ്ഥലത്തെത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് സ്ഥിരം തടസമായിരുന്നു. ഇതിന് പരിഹാരമായാണ് കൊല്ലങ്കോട് ഫയര്‍ സ്റ്റേഷൻ എന്നൊരാശയമുണ്ടായത്.
-കെ.ബാബു എം.എൽ.എ.