k
മാലിന്യം നിറഞ്ഞ് കുപ്പത്തൊട്ടിയായ കാഞ്ഞിരപ്പുഴ കനാലിന്റെ അനങ്ങൻമല, കീഴുർ റോഡ് പ്രദേശം.

ചെർപ്പുളശ്ശേരി: കാഞ്ഞിരപ്പുഴ കനാലിന്റെ അനങ്ങൻമല, കിഴൂർ റോഡ് ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ നിർബാധം തള്ളി മാലിന്യ തൊട്ടിയാക്കി മാറ്റുന്നതായി പരാതി. പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളടങ്ങിയ മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടിയത് മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു.

വെള്ളം കെട്ടി നിന്ന് ദുർഗന്ധം വമിച്ച് പ്രദേശിവാസികൾക്ക് വീടുകളിൽ കഴിയാൻ പറ്റാത്ത അവസ്ഥയാണ്. കാലങ്ങളായി ജലസേചന, കാർഷികാവശ്യങ്ങൾക്ക് ഉപകാരപ്പെടേണ്ട കനാലിന്റെ നിരവധി ഭാഗങ്ങൾ കാടുമൂടിയും അതത് സമയങ്ങളിൽ വൃത്തിയാക്കാത്തതും മൂലമാണ് ഈ പ്രതിസന്ധി.

നടപടി വേണം

പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അടയ്ക്കാപുത്തൂർ സംസ്‌കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, എം.പി.പ്രകാശ് ബാബു, കെ.ജയദേവൻ, കെ.രാജൻ, എം.പരമേശ്വരൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. സംഭവം പി.കെ.ശശി എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി.