p
വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരം പുറപ്പാടിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്.

കടമ്പഴിപ്പുറം: വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം പുറപ്പാട് ഭക്തിയുടെ നിറവിൽ ആഘോഷിച്ചു. വിശേഷാൽ പൂജകൾക്ക് പുറമെ ഓട്ടൻതുള്ളൽ, പഞ്ചവാദ്യം, ആറാട്ടെഴുന്നെള്ളിപ്പ്, ചാക്യാർകൂത്ത്, പൂരം കൊട്ടിപ്പുറപ്പാട്, ഒരാനയെ മാത്രം പങ്കെടുപ്പിച്ചുള്ള എഴുന്നള്ളിപ്പ് എന്നിവ നടന്നു. നന്ദിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റി. 25ന് ചെറിയാറാട്ടും 26ന് വലിയാറാട്ടും 27ന് പൂരവുമാഘോഷിക്കും.