hussainbabu-pkd-death

മുണ്ടൂർ: ദേശീയപാത മൈലംപുളളി വളവിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികരായ പറളി വലിയാട്ട് സൈനുദ്ദീന്റെ മകൻ ഹുസൈൻ ബാബു (38), മണ്ണൂർ കിഴക്കുംപുറം പാലക്കൽ സുരേഷ് ബാബു (കണ്ണൻ,​ 48) എന്നിവർ മരിച്ചു. കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം.

എറണാകുളത്ത് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരെ ജെ.സി.ബി എത്തിച്ചാണ് പുറത്തെടുത്തത്. ഹൈവേ പൊലീസെത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹുസൈൻ ബാബു മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബെറ്റാലിയനിലെ പൊലീസുകാരനാണ്.