p

ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാളികാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് രാത്രി എട്ടിന് തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി കൊടിയേറ്റും. വൈകിട്ട് നാലിന് തായമ്പക, കൂറവേല വരവ്, മേളം, 6.30ന് ദീപാരാധന, പാട്ടുകൂറയിടൽ, കളംപൂജ, കാഴ്ചശീവേലി, തോൽപ്പാവക്കൂത്ത് എന്നിവയുണ്ടാകും. നാളെ വൈകിട്ട് ഏഴിന് കണ്ടാത്താർ ശ്രീകോവിൽ മുഖമണ്ഡപം സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളിയും പൂരാഘോഷം മണ്ണൂർ രാജകുമാരനുണ്ണിയും ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തനൃത്ത്യങ്ങളുണ്ടാകും.