ldf

ആകെ മണ്ഡലങ്ങൾ-12, എൽ.ഡി.എഫ് - 9, യു.ഡി.എഫ് -3

എൽ.ഡി.എഫ്: പട്ടാമ്പി ,​ ഷൊർണൂർ,​ ഒറ്റപ്പാലം,​ കോങ്ങാട്,​ മലമ്പുഴ,​ ചിറ്റൂർ,​ നെന്മാറ,​ ആലത്തൂർ,​ തരൂർ

യു.ഡി.എഫ്: തൃത്താല,​ മണ്ണാർക്കാട്,​ പാലക്കാട്

2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അട്ടിമറി. പാലക്കാട് വി.കെ.ശ്രീകണ്ഠനും ആലത്തൂരിൽ രമ്യ ഹരിദാസിനും വിജയം. പാലക്കാട് ലോക് സഭ മണ്ഡലത്തിന്റെ ഭാഗമായ പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിൽ യു.ഡി.എഫിനും ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും ലീഡ്. ആലത്തൂർ ലോക് സഭാ മണ്ഡലത്തിലെ തരൂർ, ആലത്തൂർ, നെന്മാറ, ചിറ്രൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിന് ലീഡ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ഇടത് ആധിപത്യം. മണ്ണാർക്കാടും പാലക്കാടും തൃത്താലയും ബലാബലത്തിൽ നിന്നപ്പോൾ മറ്റിടങ്ങളിൽ എൽ.ഡി.എഫിന് മേൽക്കൈ.

നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ എക്കാലവും ഇടതിന് മുൻതൂക്കമുണ്ട്. മലമ്പുഴ എന്ന വി.ഐ.പി മണ്ഡലം മൂന്ന് പതിറ്റാണ്ടിലധികമായി സി.പി.എമ്മിന്റെ സമുന്നത നേതാക്കളുടെ മത്സരസ്ഥാനം. തരൂർ, ആലത്തൂർ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങൾ സി.പി.എമ്മിന്റെ കുത്തക സീറ്റാണ്. ശ്രീകൃഷ്ണപുരം,​ കുഴൽമന്ദം,​ കൊല്ലങ്കോട് മണ്ഡലങ്ങൾക്ക് പകരം പുനർ നിർണയത്തിലൂടെ വന്ന നെന്മാറയും കോങ്ങാടും ഷൊർണൂരും കഴിഞ്ഞ രണ്ടുവട്ടവും സി.പി.എമ്മിനൊപ്പം നിന്നു.

പാലക്കാട് മണ്ഡലത്തിൽ ത്രികോണ മത്സരവുമായി ബി.ജെ.പി ശക്തികാട്ടുന്നു. മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല മണ്ഡങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണായക സ്വാധീനം.