
പാലക്കാട്: ലോകസിനിമാ ഭൂപടത്തിൽ സവിശേഷ സ്ഥാനം നേടിയെടുത്ത നമ്മുടെ സ്വന്തം ചലചിത്ര മേളയ്ക്ക് കൊടിയേറുകയായി. ലോകസിനിമയുടെ പുതിയ ചലനങ്ങളും പരീക്ഷണങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും മനുഷ്യബന്ധങ്ങളിലുണ്ടായ സമകാലീന പരിവർത്തനങ്ങളും കാണാനും വിലയിരുത്തുവാനും അവസരമൊരുങ്ങുകയായി. ഇന്നുമുതൽ അഞ്ചുവരെ നെല്ലറ സിനിമയെ സ്നേഹിക്കുന്നവരുടെ നഗരമായിത്തീരും. മേളയിലെ പ്രധാനയിനമായ മത്സര വിഭാഗത്തിൽ ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങിയ പത്തുരാജ്യങ്ങളിൽ നിന്നുള്ള 14 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ, അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ.
കണ്ടിരിക്കേണ്ട ചിത്രങ്ങൾ
1.നൈറ്റ് ഓഫ് ദി കിംഗ്സ്
2. കോസ
3. ചുരുളി
4. ഡിയർ കോമ്രേഡ്‌സ്
5. അൺഡൈൻ
6. ലൈല ഇൻ ഹൈഫ
7. ബിരിയാണി
8. ഇൻ ബിറ്റ്വീൻ ഡൈയിംഗ്
9. ബേർഡ് വാച്ചിംഗ്
10. ദെബ്രീസ് ഓഫ് ഡിസയർ
11. ബ്രെത്ത്ലെസ്
12.ദി നേം ഓഫ് ദി ഫ്ലവർ
13.ദേർ ഈസ് നോ ഇൗവിൾ
14. വൈഫ് ഓഫ് എ സ്പൈ
15. ദി മാൻ ഹു സോൾഡ് ഹിസ് സ്കിൻ
പ്രതിഭകൾക്ക് ആദരം
മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളനാസ്, ഇർഫാൻ ഖാൻ, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റർജി, ഭാനു അത്തയ്യ, സച്ചി, അനിൽ നെടുമങ്ങാട്, ഋഷികപൂർ എന്നീ പ്രതിഭകൾക്കാണ് മേള അഭ്രപാളിയിൽ ആദരമൊരുക്കുന്നത്.
ഇന്നത്തെ ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്ര മേളയിലെ പാലക്കാട് എഡിഷനിൽ ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ? ഉൾപ്പടെ ആറ് വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള 20 സിനിമകൾ പ്രദർശിപ്പിക്കും. പ്രിയ, പ്രിയദർശിനി, പ്രിയതമ, ശ്രീ ദേവി ദുർഗ, സത്യ മൂവി ഹൗസ് എന്നിവിടങ്ങളിലെ അഞ്ച് സ്‌ക്രീനുകളിലായാണ് പ്രദർശനം.
പ്രിയ
രാവിലെ 9.30ന് സമ്മർ ഓഫ് 85 (ലോകസിനിമ), 12ന് ദി നേം ഓഫ് ദി ഫ്‌ളവേഴ്‌സ്, ( മത്സരവിഭാഗം), 2.30ന് ഡെസ്റ്ററോ (ലോകസിനിമ) 6.30ന് ക്വോ വാഡിസ്, ഐഡ? (ഉദ്ഘാടനചിത്രം)
പ്രിയതമ
രാവിലെ 9.45ന് നീഡിൽ പാർക്ക് ബേബി (ലോകസിനിമ), 12.15ന് ബ്രെത്ത്‌ലെസ്, 2.45ന് ഫെബ്രുവരി (ലോകസിനിമ), 5.30ന് സ്‌ട്രൈഡിംഗ് ഇൻ ടു ദി വിൻഡ് (ലോകസിനിമ).
പ്രിയദർശിനി
രാവിലെ 9.30ന് യെല്ലോ ക്യാറ്റ് (ലോകസിനിമ), ഉച്ചയ്ക്ക് 12ന് ഒയാസിസ് (റിട്രോസ്‌പെക്ടീവ്), ഡിയർ കോമ്രേഡ്‌സ് (ലോകസിനിമ), 6ന് ദി വേസ്റ്റ് ലാൻഡ് (ലോക സിനിമ)
ശ്രീ ദേവി ദുർഗ
രാവിലെ 9.30ന് വേർ ഈസ് പിങ്കി (ഇന്ത്യൻ സിനിമ ഇന്ന്),12.30ന് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (മലയാള സിനിമ ഇന്ന്), 3.15ന് സീ യു സൂൺ, 5.45ന് ഹൈ ഗ്രൗണ്ട് (ലോക സിനിമ)
സത്യ മൂവി ഹൗസ്
രാവിലെ10ന് നൈറ്റ് ഓഫ് ദ കിംഗ്‌സ് (ലോക സിനിമ), ഉച്ചയ്ക്ക് 12.30ന് ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റിസ് എ റിസറക്ഷൻ (മത്സരവിഭാഗം), 3.30ന് ദേർ ഈസ് നോ ഈവിൾ (മത്സരവിഭാഗം) 7.30 ന് ലൈല ഇൻ ഹൈഫ (ലോകസിനിമ)