
കൊല്ലങ്കോട്: നഗരത്തിൽ നിരീക്ഷണത്തിന് സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു. സ്പോൺസറെ കണ്ടെത്തിയാണ് ടി.വി ഉൾപ്പെടെ ആറ് ക്യാമറ സ്ഥാപിച്ചത്. സി.ഐ.യുടെ മുറിയിലിരുന്ന് വട്ടേക്കാട്, കോവിലകംമൊക്ക്, കൊല്ലങ്കോട് ടൗൺ, ഊട്ടറ എന്നീ പ്രദേശങ്ങളിലെ ദൃശ്യം ശേഖരിക്കാനാകും.
സഹായത്തിന് സ്വകാര്യ കേബിളിനെയാണ് ആശ്രയിച്ചത്. കേബിളുകൾ പല സ്ഥലങ്ങളിലായി തകരാറ് സംഭവിക്കുകയും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും മൂലമാണ് പ്രവർത്തനം തടസ്സപ്പെട്ടത്.
ഗതാഗത നിയമ ലംഘനത്തിനും അപകട സമയത്തും അന്തർസംസ്ഥാന പാതയിൽ സ്ഥാപിച്ച ക്യാമറകൾ കേസന്വോഷണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. പിടിച്ചുപറി ഉൾപ്പെടെ കേസുകളിൽ പ്രതികളെ തിരിച്ചറിയാനും അറസ്റ്റിന് വഴിയൊരുക്കാനും ഉപകാരപ്രദമായി. രാത്രിയിലെ മോഷണം, വാഹനക്കടത്ത് എന്നിവ ഒരുപരിധി വരെ തടയാനും കഴിഞ്ഞു. പൊലീസ് വകുപ്പിന് വേണ്ടത്ര ഫണ്ടില്ലാത്തതും അറ്റകുറ്രപ്പണിക്ക് തടസമാണ്.