പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി പദയാത്ര മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റന്നീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ. സുരേഷ് കുമാർ, കെ.ജാസിംകുട്ടി, അഡ്വ.റോഷൻ നായർ, സിന്ധു അനിൽ, അനിൽ തോമസ്, രജനി പ്രദീപ്, റോസ്ലിൻ സന്തോഷ്, മേഴ്‌സി വർഗീസ്, ആനി സജി,ഏബൽ മാത്യു സി. കെ.അർജുനൻ,, സജി കെ സൈമൺ, അഖിൽ അഴൂർ, ആൻസി തോമസ്,, സജിനി മോഹൻ, പി.എം അമീൻ, പ്രിനു റ്റി മാത്യൂസ്, വിഷ്ണു ആർ പിള്ള എന്നിവർ പ്രസംഗിച്ചു.