31-life
ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ കുടുംബസംഗമവും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും നടത്തി

മല്ലപ്പള്ളി: ലൈഫ് സമ്പൂർണ ഭവന പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും, അദാലത്തും പഞ്ചായത്തിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലൈല അലക്‌സാണ്ടർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധു സുഭാഷ്,ആനി രാജു, മല്ലപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മേരി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സാം പട്ടേരിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഗീതു.ജിനായർ, പഞ്ചായത്ത് അംഗങ്ങളായ വിദ്യാമോൾ,പ്രകാശ് കുമാർ വടക്കേമുറി,ബിജു നൈനാൻ പുറത്തൂടൻ,റോസമ്മ ഏബ്രഹാം,സുരേഷ് ബാബു,ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണൻ കുട്ടി,രോഹിണി ജോസ്, ജോൺ തോമസ് പണിക്കമുറിയിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു മനോജ്,വിജയൻ കുട്ടി.കെ.ഡി,തോമസുകുട്ടി ഇ.ഡി,വാളകം ജോൺ അസിസ്റ്റന്റ് സെക്രട്ടറി സാം.കെ സലാം എന്നിവർ പ്രസംഗിച്ചു.