01-pothuyogam
സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.സഞ്ചു ഉദ്ഘാടനം ചെയ്യുന്നു

പന്തളം ഡി.വൈ.എഫ്.ഐ നടത്തിയ ''ഒന്നിച്ചിരിക്കാം'' എന്ന കാമ്പയിൻ പന്തളം ടൗണിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.വി.സഞ്ചു ഉദ്ഘാടനം ചെയ്തു. ഷെമീർ അദ്ധ്യക്ഷനായിരുന്നു. എൻ.സി.അഭീഷ് ,ഇ.ഫസൽ ,എച്ച് .നവാസ് ,കെ.വി.ജൂബൻ,ഷാനവാസ് എന്നിവർ സംസാരിച്ചു. കുളനടയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. അനൂപ് അദ്ധ്യക്ഷനായിരുന്നു.എച്ച് .ശ്രീഹരി,വി.പി.രജേശ്വരൻ,ഹരികുമാർ എന്നിവർ സംസാരിച്ചു. ഉളനാട്ടിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ.അജയൻ ഉദ്ഘാടനം ചെയ്തു. ദിലീപ് അദ്ധ്യക്ഷനായിരുന്നു.പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾ രാജൻ,എം.റ്റി. കുട്ടപ്പൻ,എ.പി.അഖിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറിന്റെ കർഷക തിലക അവാർഡ് ജേതാവ് ജയലക്ഷ്മിയെ ആദരിച്ചു. തുമ്പമണ്ണിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.സജികുമാർ ഉദ്ഘാടനം ചെയ്തു.അരവിന്ദ് അദ്ധ്യക്ഷനായിരുന്നു.ഗ്രാമ പഞ്ചായത്ത് അംഗം കെ.സി.പവിത്രൻ,കെ.പി.മോഹനൻ,ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.