01-rajivgandhi-goodwill
രാജിവ് ഗാന്ധി ട്രസ്റ്റിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതി വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ:യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: സമൂഹത്തിലെ പാവപ്പെട്ടവർക്കുവേണ്ടി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ദൈവത്തിനുള്ള നേർച്ചകളാണെന്ന് ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ:യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ പറഞ്ഞു. രാജിവ് ഗാന്ധി ട്രസ്റ്റിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതി വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്ലപ്പള്ളി താലൂക്കിലെ മുഴുവൻ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും ശുപാർശ ചെയ്യപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ നൂറ്റി ഇരുപത് കുട്ടികൾക്ക് പ്രതിമാസം 500 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയാണിതെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് സ്വാഗതം പറഞ്ഞു. അഡ്വ.റെജി തോമസ്, അഡ്വ.കെ.ജയവർമ്മ, സി ചാക്കോ. എ.വി.പ്രസന്നകുമാർ, ഈപ്പൻ കുര്യൻ, അഡ്വ.ലാലു ജോൺ, റിൻസി തോമസ്, വിനീത് കുമാർ, ശോശാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് സൂസൻ ഐസക്ക് നന്ദി പറഞ്ഞു.