01-mani-sir
മാണി സാർ സ്മൃതി സംഗമം

പത്തനംതിട്ട : കെ.എം മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കെ.എം.മാണിയുടെ 88മത് ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സ്മൃതി സംഗമം കുമ്പഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്,പി.കെ.ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.