തിരുവല്ല: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലിസും സംഘപരിവാറും നടത്തുന്ന ആക്രമണത്തിനെതിരെ എ.ഐ.വൈ.എഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ടൗണിൽ മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി കോർണറിൽ ചേർന്ന സമാപന യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം അഡ്വ.കെ ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അശോക് മാത്യു അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജോബി പിടിയേക്കൽ, പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, റോബി തോമസ്, അനിഷ് സുകുമാരൻ, മനു പരുമല, ജയകുമാർ പെരിങ്ങര എന്നിവർ പ്രസംഗിച്ചു.