കടമ്പനാട് :മണ്ണടിയിൽ തെരുവുനായ ശല്ല്യം രൂക്ഷം. കഴിഞ്ഞ ദിവസം മണ്ണടി 11-ാം വാർഡിൽ നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയുംപേപ്പട്ടി കടിച്ചു. നിരവധി പേർ കുത്തിവയ്പ് സ്വീകരിച്ചുവരുന്നു. തെരുവ് നായ്ക്കൾക്കും പേപ്പട്ടി യുടെ കടിയേറ്റതിൽ ആളുകൾ ആശങ്കയിലാണ്. നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തു മെമ്പർ വിഷ്ണു വി.എൽ ആവശ്യപ്പെട്ടു.