
പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബ് നടത്തുന്ന 14-ാമത് കഥകളി മേളയ്ക്ക് ഫെബ്രുവരി 17 ന് കേളികൊട്ടുയരും. 21 ന് സമാപിക്കും. ചെറുകോൽപ്പുഴ പമ്പാ മണൽപുറത്ത് വിദ്യാധിരാജ നഗറിലാണ് മേള അരങ്ങേറുന്നത്. 17 ന് വൈകിട്ട് 6ന് രാജു ഏബ്രഹാം എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് വി.എൻ.ഉണ്ണി അദ്ധ്യക്ഷത വഹിക്കും.
തുടർന്ന് 6.30ന് കല്യാണ സൗഗന്ധികം കഥകളി. 18 ന് വൈകിട്ട് 6.30 ന് കിർമ്മീരവധം കഥകളി. കെ.എൽ.കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും. 19 ന് 6.30ന് കാലകേയവധം കഥകളി. കെ.ചെല്ലമ്മ ആട്ടവിളക്ക് തെളിക്കും. 20 ന് 6.30ന് ബകവധം കഥകളി. പി.പി.രാമചന്ദ്രൻ പിള്ള ആട്ടവിളക്ക് തെളിക്കും. 21ന് വൈകിട്ട് 6ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. 6.30 മുതൽ ദക്ഷയാഗം കഥകളി.
കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് ഇത്തവണ കഥകളിമേള നടത്തുന്നത്. മുൻവർഷങ്ങളിൽ വിദ്യാർത്ഥികൾക്കു വേണ്ടി പകൽ സമയത്ത് നടത്താറുള്ള കഥകളി ആസ്വാദനക്കളരി ഇത്തവണ ഇല്ലെന്ന് സെക്രട്ടറി വിമൽരാജ് അറിയിച്ചു.