പത്തനംതിട്ട : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ നേതൃ സംഗമവും യാത്രയയപ്പും നടത്തി. സി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.യാത്രയയപ്പ് സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം.ഹുസൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഹാരീസ്, ജില്ലാ സെക്രട്ടറി പി.നന്ദകുമാർ, ജില്ല ട്രഷറർ ബെന്നി ഫിലിപ്പ്, പഴകുളം ശിവദാസൻ എന്നിവർ സംസാരിച്ചു