02-akvms
അഖില കേരള വിശ്വകർമ വടശേരിക്കര ശ്രീവിലാസം ശാഖയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎൽഎ നിർവഹിക്കുന്നു.

വടശേരിക്കര: അഖില കേരള വിശ്വകർമ്മ സഭ ശ്രീവിലാസം ശാഖയ്ക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ടി.ശശി അദ്ധ്യക്ഷതവഹിച്ചു. മുതിർന്ന മുൻകാല നേതാക്കളെ യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാറും കലാമേളയിലെ വിജയികളെ വിശ്വകർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.ശാന്തശിവനും പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എൻ.യശോധരൻ എന്നിവരും ആദരിച്ചു. ബിജു തൊണ്ടിമാങ്കൽ, ജി.മഹേഷ്, പി.ആർ.ബാലൻ, അജയ്യൻ, ജി.ഗോപകുമാർ, രവീന്ദ്രനാഥൻ നായർ, എം.എൻ.രവീന്ദ്രൻ പിള്ള, ശോഭന ചന്ദ്രൻ, കെ.ആർ.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
ശാഖാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ അദ്ധ്യക്ഷതവഹിച്ചു. പി.എൻ.ശശിധരൻ, എം.എൻ.പൊന്നപ്പൻ ആചാരി, അംബിക രാജപ്പൻ, റെജി ചാരുത, വി.ജി.മോഹനൻ, പി.പി.രവീന്ദ്രൻ, സന്തോഷ് ആചാരി, കരുണാകരൻ ആചാരി, ജി.മഹേഷ്, പി.കെ.സനൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.കെ.പുഷ്പരാജൻ (പ്രസി), പി.കെ.സനൽകുമാർ (വൈ പ്രസി), എൻ.വി.അനൂപ് (സെക്ര), വി.ആർ.മധു, എം.ടി.ബാലകൃഷ്ണൻ (ജോ. സെക്രട്ടറിമാർ), പി.കെ.രാജൻ (ട്രഷറർ).