02-pdm-booth-checking
ചേരിയക്കൽ എസ്.വി.എൽ.പി.എസ്.സ്‌കൂൾ ജില്ലാ കളക്ടർ ഡോ. നരസിംഹു ഗാരി ടി.എൽ റെഡ്ഢി സന്ദർശിക്കുന്നു

പന്തളം: നിയമസഭ തിരഞ്ഞെടുപ്പിന് മന്നോടിയായി പന്തളത്തെ പ്രശ്നബാധിത ബൂത്തുകൾ, അടൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡിസ്ട്രിബ്യൂഷൻ സെന്റർ, കൗണ്ടിംഗ് സെന്റർ, വിവിധ പോളിംഗ് ബൂത്തുകൾ എന്നിവ അധികൃതർ സന്ദർശിച്ചു. ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി ടി.എൽ .റെഡ്ഡി, ജില്ലാ പൊലീസ് ചീഫ് പി.വി. രാജീവ് കുമാർ,
അടൂർ തഹസിൽദാർ സന്തോഷ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാരായ ജോൺ സാം ,നൗഷാദ്, സുനിൽകുമാർ, കുരമ്പാല വില്ലേജ് ഓഫിസർ സന്തോഷ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എഫ്. അൻവർ ഷാ, റവന്യു ഉദ്യോഗസ്ഥരായ മനോജ്, കെ.ആർ.പ്രസാദ്, അനിൽകുമാർ പന്തളം സി.ഐ.എസ് ശ്രീകുമാർ, തുടങ്ങിയവർ പങ്കെടുത്തു.