പന്തളം: കുളനട കുപ്പണ്ണൂർ ചാൽ പുനരുജ്ജീവനപദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. .മൈനർ ഇറിഗേഷൻ എക്സ്യൂട്ടീവ് എൻജിനീയർ പി.എസ്.കോശി, അസി: എൻജിനീയർ കിരൺ തോമസ്, കുളനട മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.ആർ.ജയചന്ദ്രൻ എന്നിവർ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2 .18 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. എം.സി.റോഡിൽ നിന്ന് ബണ്ട് റോഡ് നിർമ്മിക്കും. ചാലിലെ കുളം സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കും.എം.സി.റോഡിൽ നിന്ന് ചാൽ വരെ സമാന്തരമായി 4 മീറ്റർ വീതിയിലും 2 മീറ്റർ ഉയരത്തിലും ബണ്ട് റോഡ് നിർമ്മിക്കും