പത്തനംതിട്ട. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ചു വന്ന ജില്ലയിലെ വെള്ളാള സമുദായാംഗങ്ങളെ കേരള വെള്ളാള മഹാസഭ ജില്ലാ സമിതി ആദരിച്ചു. സമ്മേളനം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംശുദ്ധവും നിസ്വാർത്ഥവുമായി സ്വന്തം കടമകൾ നിറവേറ്റി മാതൃകപരമായ പ്രവർത്തനം കാഴ്ചവെക്കാൻ ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.എസ് മോഹനൻപിള്ള അദ്ധ്യക്ഷനായി. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർമാരായ ആർ.അഖിൽകുമാർ,സുമേഷ് ബാബു, സിന്ധു അനിൽ, പഞ്ചായത്ത് മെമ്പർമാരായ സോമൻപിള്ള കോന്നി, ശോഭ മുരളി കോന്നി, രമാ സുരേഷ് കലഞ്ഞൂർ, എം എസ്. ശ്യാം പെരുനാട്, രഞ്ജിത് മലയാലപ്പുഴ,തണ്ണിത്തോട് പഞ്ചായത് വൈസ് പ്രസിഡന്റ് പി.വി രശ്മി എന്നിവരെ ജില്ലാ സമിതി ആദരിച്ചു. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വി.കെ ഗോപാലകൃഷ്ണപിള്ള, കെ.സി.ഗണപതി പിള്ള, യൂണിയൻ പ്രസിഡന്റ് പി.ആർ. ശ്രീകുമാർ, ശശിധരൻപിള്ള മാവേലിമണ്ണിൽ, ജ്ഞാനശേഖരൻ പിള്ള പി.എ, കെ.പി ഹരിദാസ്, ബിജു മലയാലപ്പുഴ, പ്രകാശ് പത്തനംതിട്ട, മനോജ് എസ്.പിള്ള എന്നിവർ സംസാരിച്ചു.