 
പന്തളം: ഓടകളുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാർ ബുദ്ധിമുട്ടിൽ. തിരക്കേറിയ പന്തളം-മാവേലിക്കര റോഡിൽ പന്തളം നഗരസഭയയ്ക്ക് സമീപം ഓടകളുടെ മുകളിലെ സ്ലാബുകൾ തകർന്ന് കുഴിയിൽ കിടക്കുകയാണ്. ഓടകൾക്ക് ഉണ്ടായിരുന്ന സ്ലാബ് വാഹനങ്ങൾ കയറിയിറങ്ങി തകർന്നിട്ട് വർഷങ്ങളായി. മാലിന്യങ്ങൾ കെട്ടികിടന്ന് സ്ലാബില്ലാത്ത ഭാഗങ്ങളിലൂടെ ദുർഗന്ധം വമിക്കുന്നുണ്ട്. കാൽനടയാത്രക്കാരും ഓടയിൽ വീഴുന്നത് പതിവാണ്. പൊതുമരാമത്ത് അധികൃതർ നടപടിഎടുക്കാത്തത്തിൽ പ്രതിഷേധം വ്യാപകമാണ്. ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുകയാണ്. പന്തളം നഗരസഭാ, ഗ്രാമ ന്യായാലയം, കെ.എസ്.ഇ.ബി.ഓഫിസ, കുറുംതോട്ടയം ചന്ത, കെ.എസ്.ആർ ടി സി ബസ് സ്റ്റേഷൻ, കെ.എസ്.എഫ്,തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്.