02-supermarket
കുളനട ഗവ. സർവന്റ്സ് സഹകരണ ബാങ്ക് കുളനടയിൽ ആരംഭിച്ച നീതി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ. നിർവഹിക്കുന്നു

പന്തളം: കുളനട ഗവ.സർവന്റ്സ് സഹകരണ ബാങ്ക് കുളനടയിൽ ആരംഭിച്ച നീതി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ.നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആദ്യവില്പന നടത്തി. ബാങ്ക് പ്രസിഡന്റ് മനോജ് ഇ.തോമസ് അദ്ധ്യക്ഷത വഹിച്ചു. കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, കുളനട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാമധു, കുളനട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാദേവി, ഗ്രാമ പഞ്ചായത്തംഗം ഷീജാ മോനച്ചൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി.സെക്രട്ടറി ജി രഘുനാഥ്, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജോയിന്റ് രജിസ്ട്രാർ എം .ജി. പ്രമീള, അസി. രജിസ്ട്രാർ ജി.അനിരുദ്ധൻ, ജില്ലാ ബാങ്ക് മുൻ ഭരണസമിതിയംഗം റ്റി. ഡി. ബൈജു, ബിനു ജേക്കബ് നൈനാൻ, ഡി.സുഗതൻ, അനിൽ എം.ബി., സുധീർ വി.എച്ച്., പി.ഉഷ എന്നിവർ പ്രസംഗിച്ചു.