ksrtc

അടൂർ : തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ രണ്ട് സർവീസുകൾ ഇന്നലെ അടൂർ ഡിപ്പോയിൽ നിന്ന് പുനരാരംഭിച്ചു. മെഡിക്കൽ കോളേജ് വഴിയാണ് രണ്ട് സർവീസും. അടൂർ - ഞാങ്ക‌ടവ് - തിരുനനന്തപുരം, അടൂർ - ചീക്കൽ കടവ് - തിരുവനന്തപുരം എന്നീ സർവ്വീസുകളാണ് പുനരാരംഭിച്ചത്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് തിരുവനന്തപുരം മെഡിൽ കോളേജ് ആശുപത്രയിൽ എത്താൻ ഉപകരിക്കുന്ന മൂന്ന് സർവ്വീസുകൾ തുടങ്ങാത്തത് സംബന്ധിച്ച് 'തലസ്ഥാന നഗരിയോട് അടൂരിന് അയിത്തമോ' എന്ന തലക്കെട്ടിൽ ഞായറാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് കെ. എസ്.ആർ.ടി.സി എം. ഡി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊവിഡിനെ തുടർന്ന് മുടങ്ങിയ രണ്ട് സർവ്വീസുകൾ പുനരാരംഭിച്ചത്. വാർത്തിയിൽ ചൂണ്ടിക്കാട്ടിയ പഴകുളം, ആനയടി, കൊല്ലം വഴി തിരുവനന്തപുരത്തിനുള്ള സർവീസ് മതിയായ വരുമാനം ഇല്ലെന്ന കാരണത്താൽ വേണ്ടായെന്നുവച്ചു.

അടൂർ - ഞാങ്കടവ് - തിരുവനന്തപുരം

രാവിലെ 5.35 ന് പുറപ്പെട്ട് കടമ്പനാട് - പാകിസ്ഥാൻമുക്ക് - ഞാങ്കടവ് - പുത്തൂർ വഴി 8.50 ന് തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് 9.10 ന് പുറപ്പെട്ട് എം.സി റോഡ് വഴി അടൂരിലെത്തി, തട്ട വഴി 12.15 ന് പത്തനംതിട്ടയിലും അവിടെ നിന്ന് 1.10 ന് പുറപ്പെട്ട് 4.10 ന് തിരുവനന്തപുരത്ത് എത്തും. 5.15 ന് പുറപ്പെട്ട് പുത്തൂർ - ഞാങ്കടവ് വഴി രാത്രി 8.30 ന് അടൂരിൽ തിരികയെത്തും.

അടൂർ - ചീക്കൽകടവ് - തിരുവനന്തപുരം

രാവിലെ 6.15 ന് പുറപ്പെട്ട് ഏഴാംമൈൽ, നെടിയവിള, ചീക്കൽകടവ്, കുണ്ടറ, കൊട്ടിയം, ആറ്റിങ്ങൽവഴി 9.05 ന് തിരുവനന്തപുരത്തും. 9.45ന് തിരികെ എം. സി റോഡ് വഴി 1 മണിക്ക് ചെങ്ങന്നൂരിലെത്തി. 1.30 ന് എം. സി റോഡിലൂടെ തിരികെ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് 5.15 ന് പുറപ്പെട്ട് ആറ്റിങ്ങൽ, കുണ്ടറ, ചകക്കൽകടവ് വഴി 8.30 ന് അടൂരിൽ തിരികെ എത്തും.