 
കോഴഞ്ചേരി: പത്ത്, പ്ളസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെയും ഡിഗ്രിക്കും, പി.ജിക്കും റാങ്ക് നേടിയവരെയും എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ട്രോഫിയും കാഷ് അവാർഡും നൽകി. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ തുടങ്ങിയവർ പങ്കെടുത്തു. . ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രധിനിധികൾക്ക് സീകരണവും നൽകി.