ഓതറ: മഹാത്മാ ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വദിനാചരണത്തോട് അനുബന്ധിച്ച് കോൺഗ്രസ് ഓതറ മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതിയാത്ര നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി ഷാം കുരുവിള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.ഡി. സി.സി.അംഗം ഓതറ സത്യൻ,സുരേഷ് ഓതറ,ആൽവിൻ ചെറിയാൻ,പഞ്ചായത്തംഗങ്ങളായ അനിൽബാബു, ബിജി ബെന്നി, എം.എസ്‌. മോഹനൻ, പ്രിയ പ്രസാദ് എന്നിവർ നേതൃത്വം നൽകി. ഓതറ പഴയകാവിൽ നടന്ന ഗാന്ധി സ്മൃതിസംഗമം കെ.പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, ഡി.സി.സി.അംഗം ഓതറ സത്യൻ, സുരേഷ് ഓതറ,പഞ്ചായത്തംഗങ്ങളായ അനിൽബാബു, ജോസഫ് മാത്യു, ബിജി ബെന്നി, എം.എസ്‌.മോഹനൻ, ബോബൻ കണ്ണങ്ങാട്ടിൽ, ആൽബിൻ ചെറിയാൻ, പി.പി.വർഗീസ്, പ്രിയ പ്രസാദ്, അനീഷ് പി. വിഘ്‌നേഷ്, പ്രേം സാഗർ,റെജി ഒട്ടത്തിൽ, സ്റ്റാൻലി ശാമുവേൽ, ഏബ്രഹാം ഐസക്, അനസു ഏബ്രഹാം, അനിൽ കാർത്തിക്, ബോബി പോൾ, രവി പ്ലാംതോട്ടത്തിൽ, പി. വി. ബെന്നി, വർഗീസ് തോമസ്, ജോയ് ചാക്കോ,സജി തെരുവിലുഴത്തിൽ, വിനു വർക്കി എന്നിവർ പ്രസംഗിച്ചു.