അടൂർ: മുണ്ടപ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം 6ന് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിക്കും. ഫെസിലിറ്റേഷൻ സെന്റർ ചിറ്റയം ഗോപകുമാർ എം.എൽ എ യും ബൾക്ക് മിൽക്ക് കൂളർ യൂണിറ്റ് മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശും ഹൈജെനിക്ക് മിൽക് കളക്ഷൻ റൂം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവികുഞ്ഞമ്മയും ലബോറട്ടറി പളളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മക്കുറുപ്പും ഉദ്ഘാടനം ചെയ്യും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തും. മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ ആർ.സുരേഷ് കുമാർ, സിൽവി മാത്യു, ആർ.സിന്ധു എ.പി.ജയൻ, മാത്യു ചാമത്തിൽ, ലിസി മത്തായി, പി.ബി.ഹർഷകുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ, ഹൈജെനിക്ക് മിൽക് കളക്ഷൻ റൂം ലബോറട്ടറി തുടങ്ങിയ സംവിധാനങ്ങളോടെയാണ് രണ്ട് നിലകളോട് കൂടിയ കെട്ടിടം നിർമ്മിച്ചത്.