തിരുവല്ല: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി പ്രകാരം തിരുവല്ല നിയോജക മണ്ഡലത്തിലെ നാല് റോഡുകൾക്കായി 54 ലക്ഷം രുപ അനുവദിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. കടപ്ര പഞ്ചായത്തിലെ എസ്.എൻ ആശുപത്രി പടി - അടിയകടവ് 10 ലക്ഷം, കല്ലൂപ്പാറ പഞ്ചായത്തിലെ പടുതോട് - രാമൻമുറി - തോട്ടത്തിൽ പടി 24 ലക്ഷം, കുന്നന്താനം പഞ്ചായത്തിലെ കല്ലുപാലം, മുണ്ടക്കമൺ 10 ലക്ഷം, നിരണം പഞ്ചായത്തിലെ ഇരതോട് പള്ളിപടി - പുരയ്ക്കൽ പടി 10 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതുകൂടാതെ പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലം - മേപ്രാൽ - കോമങ്കേരി ചിറ-അംബേദ്കർ കോളനി റോഡിന്റെ നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിച്ചതായും മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ഇന്നുവരെ ടെണ്ടറുകൾ സമർപ്പിക്കാവുന്നതാണ്. അഞ്ചിനാണ് ടെണ്ടറുകൾ തുറക്കുന്നത്. ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതിനാണ്ഏഴ് കോടി രൂപ അനുവദിച്ച് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. 5 കി.മീറ്റർ ദൂരത്തിൽ റോഡ് ഉയർത്തി കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും അപകടാവസ്ഥയിലുള്ള കലുങ്കുകൾ പുനർനിർമ്മിക്കുകയും ചെയ്യും.