ഏനാത്ത് : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൺ സൻസ്ഥാന്റെ സൗജന്യ തയ്യൽ ബ്യൂട്ടീഷൻ പരിശീലനത്തിന്റെ ആദ്യ ബാച്ച് എവർ ഓൺ ബ്യൂട്ടിപാർലർ ആൻഡ് ഫാഷൻ ഡിസൈനിംഗ് പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ ജില്ലാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. അനിൽ ഏനാത്ത് അദ്ധ്യക്ഷത വഹിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സിന്ധു വി. കെ പദ്ധതി വിശദീകരിച്ചു. ഏനാത്ത് യൂണിറ്റ് ഇൻ- ചാർജ് ഹേന അനിൽ ക്ലാസെടുത്തു. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും സ്വന്തമായി തയ്യൽ യൂണിറ്റുകൾ, ബ്യൂട്ടീ പാർലറുകൾ എന്നിവ തുടങ്ങുന്നതിനുള്ള സബ്സിഡിയോടു കൂടിയ ലോണുകളും ലഭ്യമാക്കും.