കോഴഞ്ചേരി : സമഗ്ര ശിക്ഷ കേരള കോഴഞ്ചേരി ബി.ആർ.സി. യുടെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിതലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് പദ്ധതികൾക്ക് തുടക്കമായി. ക്ലസ്റ്റർ കോർഡിനേറ്റർമാരായ മിനി ജോർജ്, ഇന്ദു പി.തോമസ്,എസ്.രാജി്, അനുല, ജേക്കബ് സാം, ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ കോഴഞ്ചേരി, നാരങ്ങാനം, ചെന്നീർക്കര, മല്ലപ്പുഴശേരി, ചെറുകോൽ,ഇലന്തൂർ പഞ്ചായത്തുകളിലെ കുട്ടികൾക്കാണ് ഗണിത കിറ്റുകൾ വിതരണം ചെയ്യുന്നത്. ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി.തോമസ് നിർവഹിച്ചു. സാമൂഹ്യ ശാസ്ത്ര പഠന സാമഗ്രികൾ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ഷാജൻ വിതരണം ചെയ്തു. പഞ്ചായത്തംഗം ഗീതാ മുരളി അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക കെ.അമ്പിളി,എസ്. ശിഹാബുദ്ദീൻ, ട്രെയിനർ ഷാജി എ.സലാം എന്നിവർ പ്രസംഗിച്ചു.