utsavam
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്ര നവീകരണത്തിന്റെ ഉത്ഘാടനം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. ഗോപിനാഥൻപിള്ള നിർവഹിക്കുന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം 16ന് കൊടിയേറി 25ന് ആറാട്ടോടുകൂടി സമാപിക്കും. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കൊവിഡ് മാനദണ്ഡപ്രകാരമാണ് ഉത്സവം സംഘടിപ്പിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഓട്ടൻതുള്ളൽ, പാഠകം, സംഗീതക്കച്ചേരി, ഭജന,ശാസ്ത്രീയനൃത്തം തുടങ്ങിയ ക്ഷേത്രകലകൾ നടത്തുവാനും അവതരിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മിറ്റിയെ ഫെബ്രുവരി 5 നകം അറിയിക്കേണ്ടതാണ്. ഫോൺ: 9544323052, 9847237882. ഇ-മെയിൽ: utsavamsreevallabha@gmail.com.

പന്തീരായിരം വഴിപാട് 14ന്


ഈ വർഷത്തെ പന്തീരായിരം വഴിപാട് 14ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുന്നതാണ്. പന്തീരായിരം വഴിപാടിന് ആവശ്യമായ വാഴക്കുലകൾ 12നു മുൻപായി ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്. ചതുശ്ശതം, കഥകളി എന്നീ വഴിപാടുകൾ നടത്താൻ താല്പര്യമുള്ള ഭക്തജനങ്ങൾ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9446090023.

ക്ഷേത്ര നവീകരണം ഉദ്ഘാടനം
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്ര നവീകരണത്തിന്റെ ഉദ്ഘാടനം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. ഗോപിനാഥൻപിള്ള നിർവഹിച്ചു. ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരി ഭദ്രദീപം കൊളുത്തി. ഗണേഷ് രാഗവില്ല, കെ.ആർ.പ്രതാപചന്ദ്രവർമ്മ, മുൻ മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, കെ.പി.വിജയൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ശ്രീകുമാർ ശ്രീപദ്മം, സബ്ഗ്രൂപ്പ് ഓഫീസർ ടി.പി. നാരായണൻ നമ്പൂതിരി, രാധാകൃഷ്ണൻ വേണാട്, വേണു വെള്ളിയോട്ടില്ലം, മോഹൻകുമാർ.കെ.എൻ.എന്നിവർ പ്രസംഗിച്ചു.