 
തിരുവല്ല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്‌ജറ്റിനെതിരെയും കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും സി.പി.ഐ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് മെമ്പർ അനു.സി.കെ, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി ശശി പി.നായർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ തങ്കമണി വാസുദേവ്, പി.റ്റി. ലാലൻ, പി.എസ്.റജി, കെ.കെ.ഗോപി, റോബി തോമസ്, രാജു കോടിയാട്,ജോബി പിടിയേക്കൽ, രാജു മേപ്രാൽ, കൃഷ്‌ണൻകുട്ടി പരുമല,സണ്ണി വേങ്ങാട്, എന്നിവർ സംസാരിച്ചു.