 
തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാലയിലെ എം.എസ് സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി അവസാന വർഷ പരീക്ഷയിൽ മാർത്തോമ കോളേജിലെ രസതന്ത്ര വിഭാഗത്തിന് നേട്ടം. എം.എസ് സി കെമിസ്ട്രിയിൽ ഒന്നും ആറും റാങ്കുകളും എം.എസ് സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ ഒന്ന് , മൂന്ന് , ആറ് , ഏഴ് , ഒൻപത് റാങ്കുകളും ലഭിച്ചു . കെമിസ്ട്രി , അനാലിറ്റിക്കൽ കെമിസ്ട്രി വിഭാഗങ്ങളിൽ ഒരേ കോളേജിൽത്തന്നെ ഒന്നാം റാങ്ക് കിട്ടുന്ന അപൂർവനേട്ടമാണ് രസതന്ത്ര വിഭാഗത്തിന് ലഭിച്ചത് . ഡോ. കോശി ജോണാണ് വകുപ്പ് മേധാവി.