മണക്കാല: അടൂർ ഒ.ബി.സി കാർഷിക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മണക്കാല ജംഗ്ഷനിൽ നീതി മെഡിക്കൽ സ്റ്റോർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഡി.ഉദയൻ അദ്ധ്യക്ഷത വഹിക്കും. ഇ.എം.എസ് ആശുപത്രി ഡയറക്ടർ കെ.പി. ഉദയഭാനു ആദ്യവിൽപ്പന നടത്തും. പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ ജനറൽ എം.ജി. പ്രമീള താക്കാേൽദാനം നിർവഹിക്കും. അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ കൗണ്ടർ ഉദ്ഘാടനം ചെയ്യും. ബോർഡ് ഡയറക്ടർ പി.ആർ. സുദേവൻ സ്വാഗതവും സെക്രട്ടറി ബി.സീമ നന്ദിയും പറയും.