complaint

പത്തനംതിട്ട : മിനി സിവിൽസ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ഭിന്നശേഷി കമ്മിഷണർ, ജില്ലാ കളക്ടർ, കോഴഞ്ചേരി തഹസീൽദാർ എന്നിവർക്ക് പരാതി നൽകി. ഇന്നലെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പരാതി നൽകിയത്.

സിവിൽസ്റ്റേഷനിൽ ഒരു ദിവസം നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇവരിൽ നടക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരും രോഗികളും കുട്ടികളും മുതിർന്നവരുമുണ്ട്. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ഭിന്നശേഷിക്കാരെ ചുമന്നുകൊണ്ടാണ് സിവിൽ സ്റ്റേഷന്റെ നാലാംനിലയിലെ സർക്കാർ ഒാഫീസുകളിൽ എത്തിക്കുന്നത്. ലിഫ്റ്റ് തകർച്ചയിലായിട്ട് ഒരു വർഷമാകാറായി.

മിനി സിവിൽ സ്റ്റേഷൻ : 5 നിലകളിൽ

2 ലിഫ്റ്റുകൾ, രണ്ടും പ്രവർത്തനരഹിതം.

വിവിധ സർക്കാർ ഓഫീസുകൾ : 30

കോടതികളും പ്രവർത്തിക്കുന്നു

"ഒരു വർഷമായിട്ടും ലിഫ്റ്റ് പ്രവർത്തിപ്പിക്കാത്തത് മനുഷ്യാവകാശ ലംഘനമാണ്. എത്രയും വേഗം നടപടി സ്വീകരിക്കണം."

റഷീദ് ആനപ്പാറ

വിവരാവകാശ പ്രവർത്തകൻ