പന്തളം: കുളനട ശ്രീനാരായണ ഗുരുമന്ദിരത്തിലെ 25-ാ മത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും വ്യാഴാഴ്ച നടക്കും, രാവിലെ 5 ന് ഗുരുദേവ കീർത്തനങ്ങൾ, 5.30ന് കലശപൂജ. 8 ന് ശാഖാ പ്രസിഡന്റ് വി.കെ.ദിവാകരൻ പതാക ഉയർത്തും, 8.15ന് ഗണപതിപൂജ, 8.30 ന് ഭാഗവത പാരായണം, 3.30 ന് അഗതി പെൻഷൻ വിതരണവും സ്‌കോളർഷിപ്പ് വിതരണവും. എസ്. എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ, കൗൺസിലർ സുരേഷ് മുടിയൂർക്കോണം, ശാഖാ പ്രസിഡന്റ് വി.കെ.ദിവാകരൻ ,ശാഖാ സെക്രട്ടറി പി.എൻ.ആനന്ദൻ എന്നിവർ പങ്കെടുക്കും. 6.30ന് ഗുരുപൂജ, ദീപക്കാഴ്ച, 7.15 ന് തിരുസന്നിധിയിൽ പറയിടീൽ.