03-fseto
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നി​ൽ നടന്ന പ്രതി​ഷേധം എഫ്.എസ്. ഇ. ടി. ഒ. ജില്ലാ സെക്രട്ടറി എ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്നതിനെതിരെയും കേന്ദ്ര ബഡ്ജറ്റിലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾക്കെതിരെയും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി എ.ഫിറോസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ,കെ.ജി ഒ.എ. ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ്, എസ്. ബിനു,കെ.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അടൂരിൽ കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.വി.സുരേഷ് കുമാറും കളക്ടറേറ്റിൽ എൻ.ജി. ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം. അലക്‌സും തിരുവല്ലയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ.സാമുവേലും ഉദ്ഘാടനം ചെയ്തു.

റാന്നിയിൽ എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി.കെ.സജിയും കോന്നിയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.പി. ഷൈബിയും മല്ലപ്പള്ളിയിൽ കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ.പ്രകാശും ഉദ്ഘാടനം നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ എസ്. ലക്ഷ്മി ദേവി, എം.പി.വിനോദ്, വി.പി.തനുജ,വി.ഷാജു,സജീഷ് ബി,എം.എസ്. വിനോദ്, ഒ.ടി ദിപിൻദാസ്,എസ്.ശ്യാം കുമാർ, കെ.പി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.