പത്തനംതിട്ട : ഇടതുപക്ഷ സർക്കാരിന്റെ പട്ടികജാതി വർഗ വിഭാഗങ്ങളോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ച് എസ്.സി. മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത് ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ് സരേഷ് പി.ബി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മാങ്കുട്ടം ,കൃഷ്ണൻകുട്ടി,അജി മംഗലത്തിൽ ,രജനീഷ്,സുഭാഷ് ,വേടമല രാഘവൻ ,അനിയൻ കുഞ്ഞ് ,സേതു എന്നിവർ സംസാരിച്ചു