മല്ലപ്പള്ളി : ഗാന്ധിദർശൻ വേദി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ പുനസംഘടന യോഗം നടത്തി. നിയോജകമണ്ഡലം ചെയർമാൻ ജോസ് വി.ചെറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ ഉദ്ഘാടനം ചെയ്തു. കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ ശ്രീകുമാർ പിള്ള മുഖ്യപ്രഭാഷണം നടത്തി. അതോടൊപ്പം മല്ലപ്പള്ളിയിൽ നിന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ച് വന്ന കോൺഗ്രസ് ജനപ്രതിനിധികളെ മല്ലപ്പള്ളിയിലെ കോൺഗ്രസ് നേതാവ് അഡ്വ.പ്രസാദ് ജോർജ് അനുമോദിച്ചു. യോഗത്തിൽ മല്ലപ്പള്ളി മണ്ഡലം ചെയർമാനായി കെവിൻ ദിലീപ് തിരഞ്ഞെടുക്കപ്പെട്ടു.വനിതാവേദി ചെയർമാനായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് എലിസബത്ത് ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് മണ്ഡലം കമ്മിറ്റി രൂപീകരണവും നടന്നു.കെ.പി.ഡി.ജി.ജില്ലാ സെക്രട്ടറി ആർ.പുഷ്‌ക്കരൻ, നിയോജകമണ്ഡലം വൈസ് ചെയർമാൻ സാം പട്ടേരി, സെക്രട്ടറി റെജി പണിക്കമുറി,കെവിൻ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.