പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ മേൽപ്പാലത്തിന് അനുമതി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 47 കോടി രൂപ ചെലവുള്ള മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല കേരള റോഡ്സ് ഫണ്ട് ബോർഡിനാണ്. റിംഗ് റോഡിലാണ് മേൽപ്പാലം നിർമ്മിക്കുക. സ്വകാര്യ ബസ് സ്റ്രാൻഡ് മുതൽ ഭവൻസ് ബസ് സ്റ്റാൻഡ് വരെയാണ് മേൽപ്പാലം. രൂപരേഖ, എസ്റ്റിമേറ്റ്, തുടങ്ങിയവ മരാമത്ത് വിഭാഗത്തിന് കൈമാറി. ഉദ്യോഗസ്ഥർ വീണാജോർജ് എം.എൽ.എയോടൊപ്പം എസ്റ്റിമേറ്റും പ്ലാനും പരിശോധിച്ചു. പാലത്തിന്റെ ആകെ നീളം 703.9 മീറ്ററാണ്, വീതി 12 മീറ്രറും. പതിനൊന്ന് മീറ്റർ വീതിയിൽ ടാറിംഗ് നടത്തും.