മല്ലപ്പള്ളി : പരിയാരം റോഡിൽ വടക്കൻകടവിന് സമീപം മണിമലയാറിന്റെ തീരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നത് റവന്യൂ അധികൃതർ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. പുറമ്പോക്ക് ഉണ്ടോയെന്ന് ഇന്ന് പരിശോധിക്കും. മണിമലയാറ്റിലേക്കും പച്ചമണ്ണ് വീണതായി പരാതിയുണ്ട്.