oil
മല്ലപ്പള്ളി പഞ്ചായത്ത് ജംഗ്ഷനിൽ പരന്നൊഴുകിയ ഓയിൽ തിരുവല്ല ഫയർ ആന്റ് റസ്‌ക്യൂ ടിം നീക്കംചെയ്യുന്നു.

മല്ലപ്പള്ളി : തിരുവല്ലാ റോഡിൽ പഞ്ചായത്ത് ജംഗ്ഷനിൽ അജ്ഞാത വാഹനത്തിൽ നിന്ന് റോഡിലേക്ക് ഒഴുകിയ ഓയിൽ അപകടങ്ങൾക്കിടയാക്കി. ഇന്നലെ പുലർച്ചെയാണ് സംഭവം. വഴിയിൽ പരന്നൊഴുകിയ ഓയിലിൽ തെന്നി 6 ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. പിന്നീട് തിരുവല്ലയിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്‌ക്യൂ ടീം ഓയിൽ കഴുകിനീക്കി.