covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 524 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശത്ത് നിന്ന് വന്നവരും, ഒൻപതു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 502 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 45237 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 40087 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 244 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 39558 ആണ്.

അഞ്ചു മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കോന്നി സ്വദേശി (80) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
2) മല്ലപ്പളളി സ്വദേശി (73) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
3) കോന്നി സ്വദേശിനി (76) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
4) ഏഴംകുളം സ്വദേശി (54) അടൂർ ജനറൽ ആശുപത്രിയിൽ മരിച്ചു.
5) തിരുവല്ല സ്വദേശി (51) തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരിച്ചു.