റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയനും ഗുരുധർമ്മ പ്രചരണസഭയും സംയുക്തമായി നടത്തുന്ന മാടമൺ ശ്രീനാരായണ കൺവെൻഷന്റെ പന്തലിന്റെ കാൽനാട്ടുകർമ്മം 14ന് നടക്കും. ഗുരുധർമ്മ പ്രചരണസഭ ചൂരക്കുഴി യൂണിറ്റ് സെക്രട്ടറി കെ.കെ രാജു ക്യാപ്റ്റനും പ്രസിഡന്റ് എ.വി കമലാസനൻ വൈസ് ക്യാപ്റ്റനുമായ കാൽനാട്ട് ഘോഷയാത്ര ഉച്ചയ്ക്ക് 2.30ന് ചൂരക്കുഴി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും. തുടർന്ന് കാൽനട്ടുകർമ്മവും യോഗവും എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ.മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ വി.ജി.കിഷോർ, സി.ഡി.മോഹനൻ എന്നിവർ സംസാരിക്കും. ഇൗ മാസം 26, 27, 28 തീയതികളിൽ മാടമൺ പമ്പാ മണൽപ്പുറത്താണ് കൺവെൻഷൻ. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും.