അടൂർ : പഴകുളം മേട്ടുംമ്പുറം സ്വരാജ് ഗ്രന്ഥശാല ജില്ലയിലെ മികച്ച സേവകരായ സേനാഅംഗങ്ങളെ ആദരിച്ചു. തെങ്ങമം ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്. മീരാ സാഹിബ്‌ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ ഫിറോസ് കെ മജീദ്, അനുരാഗ് മുരളീധരൻ (അടൂർ സ്റ്റേഷൻ ), എസ്.അൻവർഷാ (ഇലവുംതിട്ട സ്റ്റേഷൻ ),കെ.അമിഷ (പന്തളം സ്റ്റേഷൻ ),ബിജു എസ് മുല്ലശേരി (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കോന്നി) എന്നിവരെ ഫലകം സമ്മാനിച്ച് ആദരിച്ചു. ബാലവേദി പ്രസിഡന്റ്‌ ആദിയ അഷ്‌റഫ്‌, സെക്രട്ടറി ആർ ശിവാനി, ബിജു പനച്ചിവിളയിൽ, നദീറ അൻവർ, ആസിഫ് എന്നിവർ പ്രസംഗിച്ചു.