പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിൽ 2020-21 വർഷത്തെ ജില്ലാ വികസന പദ്ധതിയിലുൾപ്പെടുത്തി കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന പ്രമാടം പഞ്ചായത്തിലെ സർഗോത്സവം 2021 6ന് പ്രമാടം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നേതാജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്യും.സംഘാടകസമിതി ചെയർമാൻ രാജേഷ് ആക്ലേത്ത് അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9.45ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ.പേരൂർ സുനിൽ മുഖ്യപ്രഭാഷണം നടത്തും. കെ.പ്രകാശ് കുമാർ, കെ.കെ.സുരേഷ്, കെ.എ.സത്യാനന്ദൻ, പി.എൻ.അജി,ആർ.രജീഷ് എന്നിവർ സംസാരിക്കും.രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് 1ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമാടം പബ്‌ളിക് ലൈബ്രറി പ്രസിഡന്റ് എൻ.ചെല്ലപ്പൻ നായർ അദ്ധ്യക്ഷനായിരിക്കും. പ്രമാടം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്തംഗം ലിജാ ശിവപ്രകാശ് സമ്മാനദാനം നടത്തും. ജോസ് പനച്ചയ്ക്കൽ, എൻ.പ്രകാശ്, എൻ.രാജൻ നായർ, കെ.ആർ. പ്രഭ,കെ. കെ.ശിവ പ്രകാശ് എന്നിവർ സംസാരിക്കും.